10:55am 19 August 2026
NEWS
വൈ.എം.സി.എ ചെങ്ങന്നൂർ സബ് റീജിയൻ പ്രവർത്തനോദ്ഘാടനവും ആദരവും
18/08/2026  09:19 AM IST
nila
വൈ.എം.സി.എ ചെങ്ങന്നൂർ സബ് റീജിയൻ പ്രവർത്തനോദ്ഘാടനവും ആദരവും

 

ചെങ്ങന്നൂർ: വൈ. എം.സി എ. ചെങ്ങന്നൂർ സബ് റീജിയൻ പ്രർത്തനോദ്ഘാടനം കുടശ്ശനാട് വൈ.എം സി എ. യിൽ  നടത്തി. മുൻമന്ത്രി
 സജി ചെറിയാൻ എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈ എം സി എ യൂണിറ്റുകളും പ്രവർത്തകരും ആരോഗ്യ മേഖലയിലും, ആതുര സേവന രംഗ ത്തും, പാലിയേറ്റിവ് കെയർ രംഗത്തും സജീവമായി രംഗത്ത് വരേണ്ട കാലഘട്ടമാണെന്നും യുവ തലമുറയെകാർന്നു തിന്നുന്ന ലഹരി സംസ്കാരത്തിൽ നിന്നും യുവാക്കളെ മോചിപ്പിക്കേണ്ട പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും സജി ചെറിയാൻ
എം എൽ ഏ തന്റെ പ്രസംഗത്തിൽ പറഞ്ഞു.  സബ് റീജൻ ചെയർമാൻ  ജേക്കബ് വഴിയമ്പലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈ.എം.സി എ. റീജിയൻ വൈസ് ചെയർമാൻ അഡ്വ. ജയൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ റെജി സാമൂവേൽ, ബാബു വർഗീസ് മുളമൂട്ടിൽ,  തോമസ് ചാക്കോ, ഫാ ഡാനിയേൽ പുല്ലേലിൽ, അലക്സാണ്ടർ കാരക്കാട്, വി ജി ഷാജി, സുജ ജോൺ, ബിനോയ് ജോർജ്,ബാബു വര്ഗീസ്, ഡോ.
ജോൺ ജേക്കബ്, ലാബി പീടികത്തറയിൽ, സതീഷ് മണിക്കശ്ശേരി, ബീന ചിറമേൽ, ഗീവര്ഗീസ് എം വൈ, ബി സോമൻ, രാജൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.
     വ്യത്യസ്ത മേഖലകളിൽ ഉന്നതസ്ഥാനങ്ങൾ കൈവരിച്ച സബ്റീജിയൻ അംഗങ്ങളായ രാജീവ്‌ തോമസ് വേണാട്,  കുര്യൻ പി മാമ്മൻ, ഡോ ജോൺ ജേക്കബ് ആറ്റുമാലിൽ,  അനിൽ മാത്യു ഐപ്പ്,  ഷീബാ മാത്യു എന്നിവരെ സമ്മേളനം ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img